പ്രോട്ടോകോൾ ആരംഭിക്കുന്നതിന് നിങ്ങൾക്ക് ആവശ്യമായവ:
- യൂട്യൂബ് ആപ്ലിക്കേഷനുള്ള ഒരു സ്മാർട്ട് ഫോൺ;
- "സീക്രട്ട് ഗാർഡൻ" വീഡിയോയിലേക്കുള്ള ലിങ്ക്;
- ഒരു കാർഡ്ബോർഡ് വിആർ ഹെഡ്സെറ്റ്. 15-30 യുഎസ് ഡോളറിന് നിങ്ങൾക്ക് ഇവിടെ നിന്ന് ഒരെണ്ണം കരസ്ഥമാക്കാം. വി ആർ ഹെഡ്സെറ്റ് ഇല്ലാതെയും നിങ്ങളുടെ സ്മാർട്ഫോൺ അല്ലെങ്കിൽ ടാബ്ലറ്റ് എന്നിവയിലെ ഗൈറോസ്കോപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് വീഡിയോ ആസ്വദിക്കാം;
- ചുവടെ കൊടുത്തിട്ടുള്ള 7 ദിവസം നീണ്ടു നിൽക്കുന്ന പ്രോട്ടോക്കോൾ;
- ഈ അനുഭവം പങ്കിടാൻ ഒരു സുഹൃത്ത്/ പങ്കാളി (നിർബന്ധമല്ല).
വിആർ ഉപയോഗത്തിന്റെ യുക്തിയെക്കുറിച്ചും പ്രോട്ടോക്കോളിന്റെ ശാസ്ത്രീയതയെ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾക്ക്, നിങ്ങൾക്ക് നൽകിയ വ്യത്യസ്ത ലിങ്കുകൾ പരിശോധിക്കാം.
നിങ്ങളുടെ ഉത്കണ്ഠയുടെ നില കണക്കിലെടുത്ത്, നിങ്ങൾ ഉണർന്നയുടനെ രാവിലെയും പിന്നീട് ഉറങ്ങാൻ പോകുന്നതിനുമുമ്പും ഒരു വൈകാരിക നിയന്ത്രണ ഉപകരണമായി ഇത് ഉപയോഗിക്കാം. എന്നിരുന്നാലും, പകൽ സമയത്ത് ബുദ്ധിമുട്ടുള്ള സമയങ്ങൾ ഉണ്ടെങ്കിൽ, വൈകാരിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി ആവശ്യാനുസരണം സീക്രെറ്റ് ഗാർഡൻ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.
അത് നിങ്ങളുടെ പങ്കാളിയോ മകനോ ഒരു കൂട്ടം സുഹൃത്തുക്കളോ ആകാം, നിങ്ങൾ എല്ലാവരും ഒരേ സ്ഥലത്തല്ല എങ്കിൽ പോലും ഈ പ്രോട്ടോകോൾ ഒരുമിച്ച് ചെയ്യുന്നതിലൂടെ, പരസ്പരം അനുഭവങ്ങളും പ്രതിഫലനങ്ങളും പങ്കുവെക്കുന്നതിലൂടെ, കൂടുതൽ അടുക്കാനും അറിയാനും ഇത് അവസരമൊരുക്കുന്നു.
കൊറോണ വൈറസ് ഒരു പ്രതിസന്ധിയായിരിക്കുമ്പോൾ തന്നെ ഒരു സവിശേഷ അവസരം കൂടിയാണ്. മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത പോലെ, കുട്ടികളുമായും പങ്കാളിയുമായും അടുത്തിടപഴകാനും, അധികമാരോടും സമ്പർക്കം പുലർത്താതെ സമയം ചിലവഴിക്കാനും, പുതിയ പ്രശ്നങ്ങളെ ക്രിയാത്മകമായി നേരിടാനുമെല്ലാം കോവിഡ് നമ്മെ പഠിപ്പിച്ചു.
നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഈ ലിങ്ക് ക്ലിക്കുചെയ്താൽ ഉടനെ തന്നെ യൂട്യൂബ് അപ്ലിക്കേഷൻ തുറക്കപ്പെടും സ്മാർട്ട്ഫോണിന്റെ സ്ക്രീനിൽ സ്പർശിക്കുന്നതിലൂടെ നിങ്ങൾ ഈ ഇന്റർഫേസ് കാണും. വലതുവശത്തുള്ള 'ഗ്ലാസ്' ബട്ടൺ അമർത്തുന്നതിലൂടെ, സ്ക്രീൻ രണ്ടു ഭാഗങ്ങളാകും. ഇത് സംഭവിക്കുമ്പോൾ, കാർഡ്ബോർഡ് ഹെഡ്സെറ്റിൽ നിങ്ങളുടെ സ്മാർട്ട്ഫോൺ വെക്കുക. വി ആർ അനുഭവം നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. എന്തെങ്കിലും പ്രശ്നം നേരിടുന്നു എങ്കിൽ മാർഗ്ഗനിർദ്ദേശത്തിനായി ഈ വീഡിയോ സഹായം തേടാം.
പ്രശ്നം: കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ചിന്തിക്കുന്നത് തീർത്തും സ്വാഭാവികമാണ്. എന്നിരുന്നാലും, ഈ ചിന്തകൾ അതിരു കടക്കാതിരിക്കാൻ, അവയെ നിയന്ത്രിക്കാൻ നാം പഠിക്കേണ്ടതുണ്ട്.
ലക്ഷ്യം: ഇതിനായി നിങ്ങളുടെ കാഴ്ചപ്പാട് മാറ്റിക്കൊണ്ട് ആരംഭിക്കാം. ഉദാഹരണത്തിന്, നിങ്ങൾ മറ്റൊരാളാണെന്ന് സങ്കല്പിക്കാം - ഒരു രോഗിയെ ചികിത്സിക്കേണ്ട ഒരു ഡോക്ടർ, വലിയ തീരുമാനങ്ങളെടുക്കാൻ പ്രയാസപ്പെടുന്ന ഒരു രാഷ്ട്രീയക്കാരൻ, ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ രോഗിയെ പിന്തുണയ്ക്കേണ്ട ഒരു നഴ്സ് - ഈ അവസങ്ങളിൽ നിങ്ങളുടെ മാനസികാവസ്ഥയെ സംബന്ധിച്ചും നിങ്ങൾ എന്ത് ചെയ്യുമെന്നുള്ളതും വിശദമായി എഴുതാം. ഇത്തരം സന്ദർഭങ്ങളുണ്ടാക്കിയേക്കാവുന്ന ദുഷിച്ച ചിന്തകളെയും വികാരങ്ങളെയും എങ്ങനെ അഭിമുഖീകരിക്കാമെന്നതും വിവരിക്കാൻ ശ്രമിക്കാം.
സാമൂഹ്യാനുഭവം: സാധിക്കുമെങ്കിൽ, നിങ്ങളുടെ വിവരണങ്ങൾ നിങ്ങളുടെ പങ്കാളിയുമായി പങ്കുവെക്കുക. സാമ്യതകളും വ്യത്യാസങ്ങളും ചർച്ച ചെയ്യാം.
§ പ്രശ്നം: ഒരേ ഇടത്തിൽ ഒരേ ആളുകളുമായി എല്ലായ്പ്പോഴും ഒരേ കാര്യങ്ങൾ ആവർത്തിക്കാൻ നമ്മെ നിർബന്ധിതരാക്കുന്നതിലൂടെ ക്വാറന്റൈൻ നമ്മെ ഉദാസീനരാക്കുകയും നമ്മുടെ ആത്മാഭിമാനം കുറയ്ക്കുകയും ചെയ്തേക്കാം.
§ ലക്ഷ്യം: നിങ്ങളുടെ അഞ്ച് സ്വഭാവ സവിശേഷതകൾ, ഏറ്റവും പ്രധാനപ്പെട്ടത് ആദ്യം എന്ന രീതിയിൽ, എഴുതി വെക്കുക. ഇതിലെ ഓരോന്നിനെ സംബന്ധിച്ചും ഇനി പറയുന്ന രണ്ട് പോയന്റുകൾ ചർച്ച ചെയ്യുക: ഇവ എന്തുകൊണ്ട് പ്രധാനപ്പെട്ടതാണ്? ഈ വ്യക്തിത്വ ഗുണങ്ങൾ നിങ്ങളുടെ ജീവിതത്തെയും, ബന്ധങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു?
§ സാമൂഹ്യാനുഭവം: നിങ്ങൾക്ക് വേണമെങ്കിൽ, നിങ്ങളുടെ പങ്കാളിയുമായി അവ ചർച്ച ചെയ്യാം. നിങ്ങളുടെ കാഴ്ചപാടുകളും സ്വഭാവ സവിശേഷതകളും എന്തുകൊണ്ട് സാമ്യപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്താം.
പ്രശ്നം: സ്ഥലങ്ങളുടെ സ്ഥിരത നമ്മുടെ ഓർമ്മയെ ദുർബലപ്പെടുത്തുന്നു. ഇത് ദിവസങ്ങളെ യാന്ത്രികമായതും മുഷിപ്പിക്കുന്നതായതുമായ് കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു- നാം ആരാണെന്നും നമ്മുടെ സ്വപ്നങ്ങളെന്താണെന്നുമുള്ള ഓർമ്മകൾ നഷ്ടപ്പെടാൻ ഇത് വഴി ഇടയാകുന്നു.
ലക്ഷ്യം: നിങ്ങലെ നിങ്ങളാകാൻ സഹായിച്ച നാല് ഓർമകളും, നിങ്ങലെ ഏറ്റവും കൂടുതൽ ബാധിച്ച, കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരോർമ്മയും കുറിച്ച് വെക്കുക. ഇവയിൽ ഓരോന്നിനെ സംബന്ധിച്ചും ഇനിപ്പറയുന്ന പോയിന്റുകൾ അടിസ്ഥാനപ്പെടുത്തി ചർച്ച ചെയ്യുക: ഇവ എന്ത് കൊണ്ട് പ്രധാനപ്പെട്ടതാണ്? ഇവ എന്നിലുണ്ടാക്കിയ വൈകാരികമായ മാറ്റങ്ങൾ എന്തൊക്കെയാണ്? ഇത്തരത്തിലുള്ള വികാരങ്ങളെ ഞാൻ മറ്റേത് സന്ദർഭങ്ങളിലാണ് അഭിമുഖീകരിച്ചിട്ടുള്ളത്?
സാമൂഹ്യാനുഭവം: നിങ്ങളുടെ പങ്കാളിയുമായി ഇവ ചർച്ച ചെയ്യാം. നിങ്ങൾക്കിടയിലുള്ള സാമ്യതകളും വ്യത്യാസങ്ങളും എന്തൊക്കെയാണെന്ന് ചിന്തിക്കാം.
പ്രശ്നം: സമൂഹവുമായുള്ള ഇടപെടലുകളുടെ അഭാവം നമ്മുടെ ഏകാന്തത വർദ്ധിപ്പിക്കും.
ലക്ഷ്യം: നിങ്ങളുമായി ഏറ്റവും അടുത്ത് നിൽക്കുന്ന അഞ്ച് ആളുകളുടെ പേരുകൾ പട്ടികപ്പെടുത്തുക. തുടർന്ന് ഈ രണ്ട് പോയിന്റുകൾ ചർച്ച ചെയ്യുക; ഈ ബന്ധങ്ങൾ എന്തുകൊണ്ട് നിങ്ങൾക്ക് പ്രധാനപ്പെട്ടവയാണ്? അവർ നിങ്ങൾക്ക് പ്രിയപ്പെട്ടവരാണെന്നത് പോലെ അവർക്ക് നിങ്ങളും പ്രധാനമാണോ- എന്തുകൊണ്ട്?
സാമൂഹ്യാനുഭവം: നിങ്ങളുടെ പങ്കാളിയുമായി ഇവ ചർച്ച ചെയ്യാം. നിങ്ങൾക്കിടയിലുള്ള സാമ്യതകളും വ്യത്യാസങ്ങളും എന്തൊക്കെയാണെന്ന് ചിന്തിക്കാം.
പ്രശ്നം: കൊറോണ വൈറസ് അടിയന്തരാവസ്ഥ സൃഷ്ടിക്കുന്ന നിരന്തരമായ ഉത്കണ്ഠ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതിലേക്ക് നയിക്കുകയും നമ്മുടെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും കാണാതിരിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.
ലക്ഷ്യം: ക്വാറന്റൈന് ശേഷം നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന മൂന്ന് വ്യക്തമായ ലക്ഷ്യങ്ങളും രണ്ട് സ്വപ്നങ്ങളും / അഭിലാഷങ്ങളും ഒരു കടലാസ്സിൽ എഴുതി വെക്കുക. തുടർന്ന് ഇനിപ്പറയുന്ന പോയിന്റുകൾ ചർച്ച ചെയ്യുക: അവ നിങ്ങൾക്ക് എന്തുകൊണ്ട് പ്രധാനമായിരുന്നു? അവയിലേക്ക് എത്തിച്ചേരുന്നതിൽ നിന്ന് നിങ്ങളെ തടഞ്ഞുവെക്കുന്നത് എന്തൊക്കെയാണ്? അവയിലേക്ക് എത്തിച്ചേരാൻ നിങ്ങൾക്കിപ്പോൾ എന്തെല്ലാം ചെയ്യാൻ സാധിക്കും?
സാമൂഹ്യാനുഭവം: നിങ്ങളുടെ പങ്കാളിയുമായി ഇവ ചർച്ച ചെയ്യാം. നിങ്ങൾക്കിടയിലുള്ള സാമ്യതകളും വ്യത്യാസങ്ങളും എന്തൊക്കെയാണെന്ന് ആലോചിക്കാം.
പ്രശ്നം: എല്ലാ ബന്ധങ്ങളും ഒരു തരം കൊടുക്കൽ വാങ്ങലുകളാണ്. ബന്ധങ്ങളിലെ ഈ 'കൊടുക്കലുകൾ' ഫലപ്രദമാകാൻ മറ്റുള്ളവരുടെ വീക്ഷണങ്ങൾ കൃത്യമായി 'ഉൾക്കൊള്ളാൻ’ നമുക്ക് സാധിക്കേണ്ടതുണ്ട്.
ലക്ഷ്യം: ഇതിനായി, 4-ാം ദിവസം നിങ്ങൾ സൂചിപ്പിച്ച അഞ്ച് ആളുകളുമായി നിങ്ങൾ നടത്തിയ അവസാനത്തെ സുപ്രധാന സംഭാഷണം ഓർത്തെടുക്കുക- ആ സമയത്ത് അവരുടെ മാനസികാവസ്ഥ, അല്ലെങ്കിൽ അവരിലെ വികാരങ്ങൾ എന്തായിരുന്നിരിക്കാം എന്ന് വിവരിക്കാൻ ശ്രമിക്കാം.
സാമൂഹ്യാനുഭവം: നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ പങ്കാളിയുമായി ചർച്ച ചെയ്യാനും സമാനതകളും വ്യത്യാസങ്ങളും മനസിലാക്കാനും ശ്രമിക്കാം.
പ്രശ്നം: കൊറോണ വൈറസ്, ഒരുപാട് പുതിയ സാഹചര്യങ്ങളെ നേരിടാൻ നമ്മെ നിർബന്ധിതരാക്കി- ക്വാറന്റൈനും, കുട്ടികളുമായും പങ്കാളിയുമായും അടുത്ത സഹവർത്തിത്വവും, ബന്ധങ്ങളുടെ അഭാവവും, അങ്ങനെയങ്ങനെ.
ലക്ഷ്യം: നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഈ കാലയളവ് നിങ്ങൾക്ക് ഉപയോഗിക്കാം. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അസംതൃപ്തരായ മൂന്ന് കാര്യങ്ങൾ കുറിച്ച് വെച്ച് കൊണ്ട് ആരംഭിക്കാം. ഒരു കടലാസിൽ ഇവയ്ക്കുള്ള പരിഹാരങ്ങൾ, അവയുടെ വിജയസാധ്യതയുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തി എഴുതാം. രണ്ടാമതൊരു കടലാസിൽ നേരിട്ടേക്കാവുന്ന പ്രശ്നങ്ങളും അവയുടെ സ്വധീനത്തെ കുറിച്ചും വിവരിക്കാം. മൂന്നാമത്തെ കടലാസിൽ, നിങ്ങളുടെ പക്കലില്ലാത്ത, എന്നാൽ നിങ്ങൾക്ക് സഹായകരമായേക്കാവുന്ന, അറിവുകളെയും ഉപകാരണങ്ങളെയും പ്രസ്താവിക്കുക.
സാമൂഹ്യാനുഭവം: ഒടുവിൽ, പ്രശ്നങ്ങൾ കുറിച്ച് വെച്ചിരുന്ന കടലാസ് കീറി കളയുക. നിങ്ങളുടെ പങ്കാളിയുടെ സഹായത്തോടെ, മറ്റു രണ്ട ഷീറ്റുകൾ ഉപയോഗപ്പെടുത്തി പ്രശ്നപരിഹാരത്തെ കുറിച്ച് ചിന്തിക്കാം.