സ്വയം സഹായ പ്രോട്ടോക്കോളിന്റെ മലയാള പതിപ്പ്

പ്രോട്ടോകോൾ ആരംഭിക്കുന്നതിന് നിങ്ങൾക്ക് ആവശ്യമായവ:

 

- യൂട്യൂബ് ആപ്ലിക്കേഷനുള്ള ഒരു സ്മാർട്ട് ഫോൺ;

- "സീക്രട്ട് ഗാർഡൻ" വീഡിയോയിലേക്കുള്ള ലിങ്ക്;

- ഒരു കാർഡ്ബോർഡ് വിആർ ഹെഡ്സെറ്റ്. 15-30 യുഎസ് ഡോളറിന് നിങ്ങൾക്ക് ഇവിടെ നിന്ന് ഒരെണ്ണം കരസ്ഥമാക്കാം. വി ആർ ഹെഡ്സെറ്റ് ഇല്ലാതെയും നിങ്ങളുടെ സ്മാർട്ഫോൺ അല്ലെങ്കിൽ ടാബ്ലറ്റ് എന്നിവയിലെ ഗൈറോസ്കോപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് വീഡിയോ ആസ്വദിക്കാം;

- ചുവടെ കൊടുത്തിട്ടുള്ള 7 ദിവസം നീണ്ടു നിൽക്കുന്ന പ്രോട്ടോക്കോൾ;

- ഈ അനുഭവം പങ്കിടാൻ ഒരു സുഹൃത്ത്/ പങ്കാളി (നിർബന്ധമല്ല).

 

വിആർ ഉപയോഗത്തിന്റെ യുക്തിയെക്കുറിച്ചും പ്രോട്ടോക്കോളിന്റെ  ശാസ്ത്രീയതയെ സംബന്ധിച്ചും  കൂടുതൽ വിവരങ്ങൾക്ക്, നിങ്ങൾക്ക് നൽകിയ വ്യത്യസ്ത ലിങ്കുകൾ പരിശോധിക്കാം.

നിർദ്ദേശിക്കപ്പെട്ട ഉപയോഗം ഇനിപ്പറയുന്നവയാണ്:

ഒരാഴ്ച, തുടർച്ചയായി ദിവസത്തിൽ രണ്ടോ അതിലധികമോ തവണ ഉപയോഗിക്കുക

ഒന്നോ അതിലധികമോ ആളുകളുമായി ചേർന്ന് ഉപയോഗിക്കാം

നിങ്ങളുടെ വ്യക്തിത്വത്തെയും  ഭാവി ലക്ഷ്യങ്ങളെയും കുറിച്ച് ചിന്തിക്കാൻ  ഇത് ഉപയോഗിക്കാം

ആദ്യ ഘട്ടം: യൂട്യൂബ് അപ്ലിക്കേഷനിലെ സീക്രട്ട് ഗാർഡൻ വീഡിയോ തുറന്ന് കാർഡ്ബോർഡ് ഹെഡ്സെറ്റിൽ സ്മാർട്ട് ഫോൺ വെക്കുക

നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഈ ലിങ്ക് ക്ലിക്കുചെയ്താൽ ഉടനെ തന്നെ യൂട്യൂബ് അപ്ലിക്കേഷൻ തുറക്കപ്പെടും സ്മാർട്ട്ഫോണിന്റെ സ്ക്രീനിൽ സ്പർശിക്കുന്നതിലൂടെ നിങ്ങൾ ഈ ഇന്റർഫേസ് കാണും. വലതുവശത്തുള്ള 'ഗ്ലാസ്' ബട്ടൺ അമർത്തുന്നതിലൂടെ, സ്ക്രീൻ രണ്ടു ഭാഗങ്ങളാകും. ഇത് സംഭവിക്കുമ്പോൾ, കാർഡ്ബോർഡ് ഹെഡ്സെറ്റിൽ നിങ്ങളുടെ സ്മാർട്ട്ഫോൺ വെക്കുക. വി ആർ അനുഭവം നിങ്ങൾക്ക് ആസ്വദിക്കാൻ  കഴിയും. എന്തെങ്കിലും പ്രശ്നം നേരിടുന്നു എങ്കിൽ മാർഗ്ഗനിർദ്ദേശത്തിനായി ഈ വീഡിയോ സഹായം തേടാം.

രണ്ടാമത്തെ ഘട്ടം: സപ്തദിന- പ്രോട്ടോക്കോൾ പാലിക്കുക

ദിവസം 1: അമിതാലോചനക്കെതിരെയുള്ള പോരാട്ടം

ദിവസം 2: ആത്മാഭിമാനം ഉണർത്താം

ദിവസം 3: സ്വന്തത്തെ കുറിച്ചുള്ള ഓർമകളുണർത്താം

ദിവസം 4. സാമൂഹ്യ ചിന്തകൾ  ഉണർത്താം

ദിവസം 5. നിങ്ങളുടെ ലക്ഷ്യങ്ങളേയും സ്വപ്നങ്ങളേയും ഉണർത്താം

ദിവസം 6. സഹാനുഭൂതി വർദ്ധിപ്പിക്കാം

ദിവസം 7. മാറ്റങ്ങൾ ആസൂത്രണം ചെയ്യാം